Tuesday 16 July 2019 02:18 PM IST : By സ്വന്തം ലേഖകൻ

‘എനിക്കു വേണ്ടി അദ്ദേഹം ജോലിയും കരിയറും ത്യജിച്ചു, ഞാൻ പ്രണയത്തിലാണ്’! വെളിപ്പെടുത്തലുമായി അമല പോൾ

amala-new

തന്റെ ജീവിതത്തിലെ പ്രിയ വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യൻ നായിക അമല പോൾ.

സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു എന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമല വെളിപ്പെടുത്തി.

ആര്‍ക്കും അറിയാത്ത കാര്യമാണ്. ഞാന്‍ ഒരു റിലേഷനിലാണ്. ആടൈയുടെ കഥ കേട്ടപ്പോള്‍ ആദ്യം അദ്ദേഹത്തോടാണ് സംസാരിച്ചത്. ‘ആടൈ’ മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“കളങ്കമില്ലാത്ത സ്നേഹം എന്റെ മുറിവുണക്കി. എന്നെ ഉപാധികളില്ലാതെ സ്നേഹിക്കാന്‍ അമ്മയ്ക്കേ സാധിക്കൂ എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ സ്വന്തം ജോലിയും കരിയറും അദ്ദേഹം വേണ്ട എന്നു വച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. പിന്തുണച്ച് കൂടെ നിന്നു. അദ്ദേഹം എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിച്ച്, ഒരു മൂന്നാം കണ്ണ് തുറന്നു തന്നു’’.– പ്രണയത്തെക്കുറിച്ച് അമല വാചാലയായി.

അദ്ദേഹം തന്റെ ജീവിത്തതിന്റെ സത്യമാണെന്നും അമല വ്യക്തമാക്കി.

അടുത്തിടെയാണ് അമലയുടെ മുൻ ഭർത്താവും സംവിധായകനുമായ എ.എൽ വിജയ് വിവാഹിതനായത്. ചെന്നൈയിലെ ഡോക്ടറായ ആർ ഐശ്വര്യയാണ് വധു.