Saturday 26 October 2024 11:02 AM IST : By സ്വന്തം ലേഖകൻ

പുത്തൻ ലുക്കിൽ മനോഹരിയായി അമല പോൾ: ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

amala-paul

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന തെന്നിന്ത്യയുടെ പ്രിയനടി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബാലിയിൽ നിന്നുള്ള ചിത്രങ്ങളാണിത്. ഭർത്താവ് ജഗത് ദേശായിക്കും ആദ്യത്തെ കൺമണി ഇളൈയ്ക്കുമൊപ്പമാണ് അമലയുടെ ബാലിയിലെ അവധിക്കാല ആഘോഷം.

ഇതിൽ ജഗത് പകർത്തിയ അമലയുടെ ചില ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. പുതിയ ലുക്കിലാണ് താരം. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായെന്നാണ് കമന്റുകൾ.

കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം.

അതേസമയം പൃഥ്വിരാജ് നായകനായെത്തിയ ‘ആടുജീവിതം’ ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസ്’ എന്നിവയാണ് അമലയുടെതായി അടുത്തിടെ തിയറ്ററുകളിലെത്തിയ സിനിമകൾ.