Tuesday 28 June 2022 12:41 PM IST

നാലു ഭാഷകളിൽ പ്രാവീണ്യം...മലയാള സിനിമയുടെ ‘മലയാളം ടീച്ചർ’: മോഹങ്ങള്‍ ബാക്കിയാക്കി അംബിക പോയി

V R Jyothish

Chief Sub Editor

ambika

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുകയെന്നതുൾപ്പടെ നിരവധി ആഗ്രങ്ങള്‍ ബാക്കിയാക്കിയാണ് രോഗത്തിന്റെ പ്രയാസങ്ങളിലേക്കും തുടർന്ന് മരണത്തിലേക്കും അംബിക റാവു പോയത്.

കുമ്പളങ്ങി നൈറ്റ്‌സിലെ നായികയുടെ അമ്മ വേഷമാണ് അംബിക റാവുവിനെ പ്രശസ്തയാക്കിയത്. വൃക്കരോഗവും കോവിഡും നല്‍കിയ വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ഒടുവിൽ അവർ കീഴടങ്ങി. രണ്ടു പതിറ്റാണ്ടുകളിലേറെ നീണ്ടുനിന്ന സിനിമാജീവിതം അവസാനിപ്പിച്ചാണ് അകാലത്തിലെ ഈ മടക്കം. സഹംസംവിധായിക, അഭിനേത്രി എന്നീ നിലകളില്‍ പ്രവർത്തിച്ച അംബിക റാവു ഹോട്ടല്‍ മേഖലയിലും അക്കൗണ്ടന്റായും ജോലി നോക്കിയ ശേഷമാണ് സിനിമയിൽ സജീവമായത്. തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അംബിക മലയാളത്തിലേക്കെത്തുന്ന അന്യഭാഷ താരങ്ങളെ മലയാളം പഠിപ്പിക്കുന്നതിലും പ്രഗത്ഭയായിരുന്നു.

വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ ബാലതാരം തരുണി സച്ച്‌ദേവിനെ മലയാളം പഠിപ്പിച്ചായിരുന്നു തുടക്കം. പത്മപ്രിയ, വിമല രാമന്‍, അനുപം ഖേര്‍, ജയപ്രദ, റിച്ച, ഉഷ ഉതുപ്പ്, ലക്ഷ്മി റായി തുടങ്ങി ഒട്ടേറെ താരങ്ങളെ വ്യത്യസ്ത സിനിമകള്‍ക്ക് വേണ്ടി മലയാളം പഠിപ്പിച്ചത് അംബികയാണ്.

വർഷങ്ങൾക്ക് മുമ്പ് (2005) ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ അംബിക തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. വി.ആർ ജ്യോതിഷ് തയാറാക്കിയ ആ അഭിമുഖം ഇവിടെ വായിക്കാം :

1

ambika-1

2

ambika-2