Thursday 17 January 2019 02:34 PM IST : By സ്വന്തം ലേഖകൻ

40 കോടി ബജറ്റിൽ ‘അമീർ’; ചിത്രത്തിനായി മമ്മൂട്ടിയുടെ 4 മാസം

ameer-new

‘ദി ഗ്രേറ്റ് ഫാദർ’, ‘എബ്രഹാമിന്റെ സന്തതികൾ’ എന്നീ ഹിറ്റുകൾക്കു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അമീർ’. വിജയ സംഘം വീണ്ടും കൈകോർക്കുമ്പോൾ പ്രേക്ഷകരും വൻ പ്രതീക്ഷയിലാണ്.

ഈ വർഷം ഏപ്രില്‍ അവസാനം ചിത്രീകരണമാരംഭിക്കുന്ന ‘അമീർ’ 40 കോടി മുതൽ മുടക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ്. 4 മാസത്തെ ഡേറ്റാണ് മമ്മൂട്ടി ചിത്രത്തിനായി നീക്കി വച്ചിരിക്കുന്നത്.

ദുബായ് കേന്ദ്രീകരിച്ചു ചിത്രീകരിക്കുന്ന അമീറിന്റെ സംവിധായകൻ വിനോദ് വിജയനാണ്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ഹനീഫ് അദേനിയാണ് തിരക്കഥയൊരുക്കുന്നത്. അമീർ എന്ന അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുകയത്രേ. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ആക്ഷന്‍ ചിത്രമാകും ഇതെന്നാണ് ലഭ്യമായ വിവരം. ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നു.