Saturday 13 April 2019 11:58 AM IST : By സ്വന്തം ലേഖകൻ

പൊരിവെയിലിൽ ആടിനെയും കൊണ്ട് ബിഗ് ബി! വൈറലായി ഒരു ചിത്രം

big-b-new

മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ്, പൊരിവെയിലത്ത്, അമിതാബ് ബച്ചൻ ആടിനെയും കൊണ്ടു നടക്കുന്നത് ആരാധകർക്ക് ചിന്തിക്കാനാകില്ല. എന്നാൽ അങ്ങനെയൊരു ചിത്രമാണ് ബിഗ് ബി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.

തന്റെ ആദ്യ തമിഴ് ചിത്രമായ ഉയര്‍ന്ത മനിതനിലെ ഒരു ഷൂട്ടിങ് സ്റ്റില്ലാണ് ബിഗ് ബി പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴിലും ഹിന്ദിയിലുമായി, ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തമിഴ് വാനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിന്ദിയിൽ തേരെ യാര്‍ ഹൂൻ മെയിൻ എന്നാണ് പേരിട്ടിരിക്കുന്നത്.

അമിതാബ് പോസ്റ്റ് ചെയ്തിരിക്കുന്നത് ചിത്രത്തിലെ രംഗമാണോ അതോ സെറ്റില്‍ നിന്നുള്ളതാണോ എന്നത് വ്യക്തമാക്കിയിട്ടില്ല. അമിതാബിനു പുറമെ എസ്.ജെ സൂര്യയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.