Monday 13 May 2019 10:51 AM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞിക്കാലടിയൊച്ച കേൾക്കുമ്പോൾ ഉള്ളം തുള്ളിത്തുളുമ്പുന്നു’; പാട്ടിന്റെ മധുരം പകർന്ന് അമ്മ മാനസം

lena-ammamanasam21

‘‘കുഞ്ഞിക്കാലടിയൊച്ച കേൾക്കുമ്പോൾ ഉള്ളം തുള്ളിത്തുളുമ്പുന്നു...’’- ഓർമകളിലെ കുഞ്ഞിക്കാലടിയൊച്ചകളിലേക്ക് കേൾവിക്കാരെ  കൈപിടിച്ച് നടത്തുന്ന പുതിയ മ്യൂസിക് വിഡിയോയാണ് അമ്മമാനസം. മലയാളത്തിന്റെ മധുര സ്വരമായ സുജാതമോഹൻ ഏറെനാൾക്കു ശേഷം പാടിയ താരാട്ടു പാട്ടാണിത്. അമ്മയുടെ മടിത്തട്ടിൽ കണ്ണടച്ചു കിടക്കുമ്പോൾ മുടിയിഴകളിലൂടെ വിരലോടുന്ന അനുഭവമാണ് സുജാതയുടെ സ്വരം പകരുന്നത്.

ലെനയാണ്  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘‘ഈ മാതൃദിനത്തിൽ, എല്ലാ അമ്മമാർക്കുമുള്ള സ്നേഹോപഹാരമാണ് ഈ ഗാനം. മദേഴ്സ് ഡേ സ്പെഷൽ മ്യൂസിക് വീഡിയോ എന്ന രീതിയിലാണ് അമ്മമാനസം ഒരുക്കിയിരിക്കുന്നത്.’’ രചനയും സംവിധാനവും നിർവഹിച്ച ഹരി പി നായർ പറയുന്നു.

രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണതത്തയുടെയും അണിയറയിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവന്റെയും  തിരക്കഥാകൃത്തുക്കളിലൊരാളാണ് ഹരി പി നായർ.  നിർമാണം ധർമ്മജൻ ബോൾഗാട്ടി. ലെനയ്ക്കൊപ്പം രഞ്ജിതാമേനോനും കിരൺകുമാറും അഭിനയിച്ചിട്ടുണ്ട്. ബാലഗോപാലാണ് സംഗീതസംവിധാനം. വിഡിയോ കാണാം;