Thursday 23 September 2021 11:16 AM IST : By സ്വന്തം ലേഖകൻ

അതിരുകളില്ലാത്ത സ്നേഹത്തോടെ ഞങ്ങൾ...: മകൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അമൃത

amritha-suresh

മകൾ അവന്തികയ്ക്കൊപ്പമുള്ള ജലയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക അമൃത സുരേഷ്. വെള്ളത്തിൽ മകളെയും ചേർത്തു പിടിച്ചു നിൽക്കുന്ന ക്യൂട്ട് ചിത്രങ്ങളാണ് അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

‘To the infinity …. With limitless love …. Us…. ’ എന്നാണ് ചിത്രത്തിനൊപ്പം അമൃത കുറിച്ചിരിക്കുന്നത്. മകളുടെ പിറന്നാളിനോടനബന്ധിച്ച് അമൃത നടത്തിയ പ്രത്യേക ആഘോഷവും യാത്രയുമാണിത്. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു അവന്തികയുടെ പിറന്നാൾ ആഘോഷം.

അവന്തികയുടെ 9 ആം പിറന്നാൾ ആയിരുന്നു ഈ മാസം 21ന്.