Monday 16 September 2019 02:26 PM IST : By സ്വന്തം ലേഖകൻ

‘ഈ സന്തോഷത്തിനായാണ് ഞാൻ ജീവിക്കുന്നത്’! മകൾക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ച് അമൃത സുരേഷ്

a

മകൾക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക അമൃത സുരേഷ്. അമൃതയെ പോലെ മകൾ അവന്തികയും മലയാളികൾക്കു പ്രിയങ്കരിയാണ്. അമൃതയുടെയും നടൻ ബാലയുടെയും മകളാണ് അവന്തിക. ഇൻസ്റ്റഗ്രാമിലാണ് മകൾക്കൊപ്പമുള്ള വിഡിയോ അമൃത പങ്കുവച്ചിരിക്കുന്നത്.

വിഡിയോയിൽ, അമ്മയുടെ തോളിൽ ചാഞ്ഞ് കിടന്ന് തകർപ്പൻ പ്രകടനമാണ് അവന്തിക കാഴ്ച വയ്ക്കുന്നത്. മകളുടെ പ്രകടനം കണ്ട് അമൃത മുഖം പൊത്തി ചിരിക്കുന്നതും വിഡിയോയിൽ കാണാം.

‘ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മധുരമുള്ള പാട്ട് ഞാൻ എഴുതണം എന്നവൾ പറഞ്ഞു. ഈ സന്തോഷത്തിനായാണ് ഞാൻ ജീവിക്കുന്നത്’.– വിഡിയോ പങ്കുവച്ച് അമൃത കുറിച്ചതിങ്ങനെ. ഇടയ്ക്കിടെ അവന്തികയോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും അമൃത പങ്കുവയ്ക്കുക പതിവാണ്.