Monday 27 July 2020 12:18 PM IST : By സ്വന്തം ലേഖകൻ

‘കമ്പനി കാണണ്ട... ഇപ്പൊ തന്നെ പിടിച്ച് ബ്രാൻഡ് അംബാസഡർ ആക്കിക്കളയും’! പുതിയ ചിത്രങ്ങൾ പങ്കുവച്ച് അനാർക്കലി: പോസ്റ്റ് വൈറൽ

anarkkali

തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി അനാർക്കലി മരക്കാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് വൈറൽ. ഹീറോ കമ്പനിയുടെ എക്സ് പൾസ് എന്ന ബൈക്കിൽ ഇരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

‘ഹീറോ കമ്പനി കാണണ്ട... ഇപ്പൊ തന്നെ പിടിച്ച് ബ്രാൻഡ് അംബാസഡർ ആക്കി കളയും.’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ... എന്നും ഒപ്പം കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു ബിഎംഡബ്ല്യു കാറിൽ ചാരി നിൽക്കുന്ന ചിത്രവും അനാർക്കലി പങ്കു വച്ചിരുന്നു. ‘നോക്കണ്ട, എന്റെ കാർ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടൻ ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു’ എന്നാണ് അനാർക്കലി ആ ചിത്രത്തിനൊപ്പം കുറിച്ചത്.