Thursday 23 July 2020 10:39 AM IST : By സ്വന്തം ലേഖകൻ

‘കോവിലിൽ പുലർ വേളയിൽ..’! നാടൻ ലുക്കിൽ ക്യൂട്ട് ചിരിയോടെ അനശ്വര: ചിത്രം വൈറൽ

anaswara-rajan

‘തണ്ണീർമത്തൻ ദിനങ്ങളി’ലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ യുവതാരമാണ് അനശ്വര രാജൻ. ഇപ്പോഴിതാ, അനശ്വര ഫെയ്സ്ബുക്കിൽ പങ്കുവച്ച തന്റെ മനോഹരമായ ഒരു ചിത്രമാണ് വൈറൽ. ‘കോവിലിൽ പുലർ വേളയിൽ..’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പയ്യന്നൂർ സ്വദേശിയായ അനശ്വര ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിച്ചാണ് സിനിമയിലേക്കെത്തിയത്.‘എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു. ‘വാങ്ക്’ ആണ് താരത്തിന്റെ പുതിയ ചിത്രം.