Tuesday 14 August 2018 02:27 PM IST : By സ്വന്തം ലേഖകൻ

‘കമൽഹാസനൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു പ്രശ്നമുണ്ട്’; മനസു തുറന്ന് ആൻഡ്രിയ

andrea

2013ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം തീയറ്ററുകളിൽ മോശമല്ലാത്ത പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ തുല്യപ്രധാന്യമുള്ള വേഷം അവതരിപ്പിച്ച ആൻഡ്രിയയും പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ കമൽഹാസനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ആൻഡ്രിയ.

കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണെങ്കിലും അതിലൊരു പ്രശ്‌നമുണ്ടെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ‘അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റില്‍ ചെല്ലുമ്ബോള്‍ അല്ലെങ്കില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുമ്ബോള്‍ ഈ പ്രഫഷണലിസം കിട്ടാതെ വരും. അത് നമ്മളെ നിരാശരാക്കി കളയും. പെര്‍ഫെക്ഷനു വേണ്ടി താന്‍ ചെയ്യുന്ന വര്‍ക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കാരണം ഇതുവരെയുണ്ടായിട്ടുള്ളതില്‍ നിന്ന് മികച്ചതായ , അല്ലെങ്കില്‍ പുതുതായ എന്തെങ്കിലും അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.’– ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആന്‍ഡ്രിയ പറയുന്നു.

ചലച്ചിത്ര മേഖലയിലെ സ്ത്രീപുരുഷ വിവേചനത്തെക്കുറിച്ചും ആന്‍ഡ്രിയ മനസ്സുതുറന്നു.‘ആരാണ് ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍ എന്നത് പ്രതിഫലവിവേചനത്തിലും പ്രതിഫലിക്കുന്നുണ്ട്. സ്ത്രീകളില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നുവരുന്നത് വരെ ഈ വിവേചനം നിലനില്‍ക്കുക തന്നെ ചെയ്യും. സത്യത്തില്‍ വളരെക്കുറച്ചു സൂപ്പര്‍ താരങ്ങള്‍ മാത്രമേ സ്ത്രീകളിലുള്ളു. കാരണം പുരുഷന്മാര്‍ക്കാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നത് തന്നെ അതിന് പിന്നില്‍ സിനിമയില്‍ അവര്‍ക്കാണ് കൂടുതല്‍ ഹീറോയിക് പരിവേഷമുള്ളത് എന്നത് തന്നെയാണ്.’ ഏത് കാലത്തും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതപെടുന്നതെന്നും ആന്‍ഡ്രിയ പറഞ്ഞു.