Monday 21 October 2019 02:59 PM IST : By സ്വന്തം ലേഖകൻ

‘മനസ്സിൽ ഞാനൊരു മലയാളി’; ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സുന്ദരിക്കുട്ടി കെന്റി സിർദോ പറയുന്നു (വിഡിയോ)

kentri-sirdo

സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ നായികയാവുന്ന സുന്ദരിക്കുട്ടിയാണ് കെന്റി സിർദോ. കണ്ടാൽ ഒരു ജാപ്പനീസ് ലുക്ക് തോന്നുമെങ്കിലും അരുണാചൽ സ്വദേശിയാണ് കെന്റി. തിയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെന്റിയുടെ ആദ്യ സിനിമ കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. വനിത ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ കെന്റിയുടെ സുന്ദര ‘മലയാളം’ ഇങ്ങനെ; 

മൂൺഷോട്ട് എന്റർടെയ്‌മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ബോളിവുഡ് നിന്ന് രതീഷിന്റെ മലയാളത്തിലെ ആദ്യ എൻട്രിയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്.

Tags:
  • Celebrity Interview
  • Movies