Monday 20 September 2021 09:26 AM IST : By സ്വന്തം ലേഖകൻ

കോൾ എടുത്തതും നഗ്നതാ പ്രദർശനം തുടങ്ങി...പണം ചോദിച്ച് ഭീഷണി: ദുരനുഭവം പങ്കുവച്ച് അനീഷ് രവി

aneesh

വിഡിയോ കോൾ വിളിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെക്കുറിച്ച്, തന്റെ സുഹൃത്ത് നേരിട്ട ദുരനുഭവം പങ്കുവച്ച് നടൻ അനീഷ് രവി. താരത്തിന്റെ ഫെയ്സ്ബുക്ക് ലൈവ് വിഡിയോ ഇതിനോടകം വൈറലാണ്.

അനീഷിന്റെ സുഹൃത്തും ആർട്ട് ഡയറക്ടറുമായ അനിലിനാണ് അപരിചിതമായ ഒരു നമ്പറിൽ നിന്ന് വിഡിയോ കോൾ വന്നത്. കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ സ്വയം വസ്ത്രം മാറ്റി. ഉടൻ കോൾ കട്ട് ചെയ്തെങ്കിലും പിന്നീട് ഇതിന്റെ സ്ക്രീൻ റെക്കോർഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു. 11,500 രൂപ െകാടുത്തില്ലെങ്കിൽ ഇത് യൂട്യൂബിൽ ഇടും എന്നായിരുന്നു ഭീഷണി.

അറിയാത്ത നമ്പറുകളിൽ നിന്നും വരുന്ന വിഡിയോ കോൾ എടുക്കരുതെന്ന് അഭ്യർഥിക്കുന്ന താരം ഇത്തരം ഭീഷണിക്ക് ഇരയായ ഒട്ടേറെ പേർ സിനിമാമേഖലയിൽ തന്നെയുണ്ടെന്നും വ്യക്തമാക്കുന്നു.