Friday 05 February 2021 11:57 AM IST : By സ്വന്തം ലേഖകൻ

കാവ്യയെ ചേർത്തു പിടിച്ച് പാർവതി, കറുപ്പിൽ തിളങ്ങി താരരാജാക്കൻമാർ! താരസംഗമമായി അനിഷയുടെ വിവാഹ വിഡിയോ

anisha

മലയാള സിനിമയുടെ താരസംഗമമായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റ മകളുടെ വിവാഹ വേദി. ഇപ്പോഴിതാ, വിവാഹ ചടങ്ങിന്റെയും വിരുന്നിന്റെയും വിഡിയോ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നു.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ, എം.ജി. ശ്രീകുമാർ, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ടൊവീനോ തോമസ്, പ്രിയദർശൻ, ദിലീപ്, ജയറാം, കാവ്യ മാധവൻ, പാർവതി, മഞ്ജു വാരിയർ തുടങ്ങിയവർ വിവാഹ സൽക്കാരത്തിനെത്തിയിരുന്നു.

പള്ളിയില്‍ നടന്ന ചടങ്ങിലും തുടർന്ന് റിസപ്‍ഷനിലും ആദ്യാവസാനം മോഹൻലാൽ കുടുംബസമേതം പങ്കെടുത്തു.

ഡിസംബർ 27ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. ഇരുവരും ഡോക്ടര്‍മാരാണ്.