Tuesday 18 December 2018 12:20 PM IST : By സ്വന്തം ലേഖകൻ

അപ്പാനി അണ്ണയായി ; ‘കോലാപ്പൂര്‍ ഡയറീസ്’ ക്യാരക്ടർ പോസ്റ്റർ വൈറൽ

anna-new

നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് പരീക്ഷണമായിരുന്നു ‘അങ്കമാലി ഡയറീസ്’. ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ, അങ്കമാലിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ചിത്രം മലയാളത്തിന് പ്രതിഭാധനരായ ഒരു പിടി അഭിനേതാക്കളെയും സമ്മാനിച്ചു.

ലോക്കൽ ഗ്യാങ് വാറുകളും പ്രണയവും സൗഹൃദവുമൊക്കെ നിറഞ്ഞ ‘അങ്കമാലി ഡയറീസ്’ ഇനി മറുഭാഷ പറയും. മറാത്തിയില്‍ റീമേക്ക് ചെയ്യുന്ന ചിത്രം പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നു.

അങ്കമാലി ഡയറീസിൽ ശരത് കുമാർ അവതരിപ്പിച്ച അപ്പാനി രവി എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. മറാത്തി നടന്‍ മഹേഷ് ഷെട്ടിയാണ് ചിത്രത്തില്‍ അണ്ണ എന്ന കഥാപാത്രമായെത്തുന്നത്.

ജോ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കോലാപ്പൂര്‍ ഡയറീസ്’ എന്നാണ് പേര്. മറാത്തി സംവിധായകന്‍ അവധൂത് ഗുപ്തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.