Tuesday 10 May 2022 11:14 AM IST : By സ്വന്തം ലേഖകൻ

എന്താണ് ‘സെവൻ’ എന്ന് ആരാധകർ: കയ്യിൽ ഒരേ ടാറ്റുവുമായി അന്ന ബെന്നും അനുജത്തിയും

anna-ben

കയ്യിൽ ഒരേ ടാറ്റുവുമായി നടി അന്ന ബെന്നും അനുജത്തിയും. സെവൻ എന്നാണ് രണ്ടുപേരും കയ്യിൽ പച്ചകുത്തിയത്. ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങളും ഇവർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

‘എന്റെ അനിയത്തിക്കുട്ടിയുമായി മാച്ചിങ് ടാറ്റൂ ചെയ്യണമെന്ന് ഏറെ നാളായുള്ള ആഗ്രഹമാണ്. അത് ഇന്ന് സാധിച്ചിരിക്കുന്നു. ഞങ്ങളുടെ പച്ചകുത്തൽ ഒരു മറക്കാനാകാത്ത അനുഭവമാക്കി മാറ്റിയതിനു പച്ചകുത്ത് എന്ന ടാറ്റു സ്ഥാപനത്തിന് ഹൃദയം നിറഞ്ഞ നന്ദി’–അന്ന കുറിച്ചു.

ചിത്രങ്ങൾ ഇതിനകം ശ്രദ്ധേയമാണ്.