Tuesday 22 October 2019 04:25 PM IST : By സ്വന്തം ലേഖകൻ

ബേബി മോൾ ഇനി രഞ്ജന്റെ ചിത്രത്തിൽ! തരംഗമായി ‘ഹെലൻ’ ട്രെയിലർ

ranjan-new

‘കുമ്പളങ്ങി നൈറ്റ്സ്’ മലയാള സിനിമയ്ക്ക് നൽകിയ നായികയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയായ അന്ന ബെൻ. ഇപ്പോഴിതാ, രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അന്ന നായികയായി എത്തുന്നു. രഞ്ജനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അന്ന വാർത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും അറിവായിട്ടില്ല.

അതേസമയം, കുമ്പളങ്ങിക്കു ശേഷം അന്ന നായികയാകുന്ന‘ഹെലന്‍’ റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനാണ് നിർമാണം. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ഹിറ്റാണ്.