Tuesday 23 June 2020 09:26 AM IST : By സ്വന്തം ലേഖകൻ

‘ആരെങ്കിലും ഇങ്ങനെയൊരു വേഷം കൊടുത്താൽ അച്ഛൻ തകര്‍ക്കും...’! പള്ളീലച്ചനായി ബെന്നി.പി.നായരമ്പലം: അന്നയുടെ കുറിപ്പ് വൈറൽ

anna

മലയാളത്തിന്റെ യുവനായികയും തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലത്തിന്റെ മകളുമായ അന്ന ബെൻ ഫാദേഴ്സ് ഡേയ്ക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

അച്ഛൻമാരുടെ ദിവസത്തിൽ സ്വന്തം അച്ഛനെ പള്ളീലച്ചനായി കണ്ട അമ്പരപ്പിലാണ് അന്നയുടെ കുറിപ്പ്.

‘അച്ഛൻ ഫലിതങ്ങള്‍ വേറെ ലെവലിലെത്തിക്കുന്നയാളാണ് ഇദ്ദേഹം. ഞങ്ങളുടെ അച്ഛൻ ഒരു പള്ളീലച്ചനായി എത്തിയിരിക്കുന്നു. രാവിലെ എണീറ്റത് ഇത് കണ്ടുകൊണ്ടാണ്, തമാശയ്ക്കാണെങ്കിലും ആരെങ്കിലും ഇങ്ങനെയൊരു വേഷം കൊടുത്താൽ അച്ഛൻ തകര്‍ക്കും. എവിടെ നിന്ന് ഈ ളോഹ കിട്ടിയെന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും, ഞാനും സംശയിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ തന്നെ ഏതോ സിനിമകളിലെയാണെന്നാണ് കരുതുന്നത്, ഫാദേഴ്സ് ഡേ സ്പെഷൽ, ഞാൻ ഇത് പകർത്തുമെന്ന് അറിയാമായിരുന്നു, പക്ഷേ അദ്ദേഹം കൂളായിരുന്നു. എല്ലാ അച്ഛൻമാര്‍ക്കും, നിങ്ങളെല്ലാവരും സ്പെഷലാണ്’.– അന്ന ബെൻ കുറിച്ചു.