Monday 22 October 2018 12:27 PM IST : By സ്വന്തം ലേഖകൻ

‘അങ്കമാലിയിലെ ലിച്ചി’ ഇനി ക്യാമറയ്ക്ക് പിന്നിലും; വിഡിയോ കാണാം

anna-new

അന്ന രാജൻ എന്നു പറയുന്നതിലും പ്രേക്ഷകർക്കിഷ്ടം അങ്കമാലിയിലെ ലിച്ചി എന്നു പറയുന്നതാണ്. അത്രത്തോളം സ്വീകാര്യത ആദ്യ ചിത്രത്തിലൂടെ അന്ന നേടിയെടുത്തു. അങ്കമാലി ഡയറീസിനെ തുടർന്ന് വെളിപാടിന്റെ പുസ്തകം, സച്ചിൻ തുടങ്ങിയ ചിത്രങ്ങളിലും നായികയായ അന്നയുടെ പുതിയ ചിത്രം ജയറാം നായികനാകുന്ന ‘ലോനപ്പന്റെ മാമോദ്ദീസ’യാണ്. എന്നാൽ അഭിനയം മാത്രമല്ല, വേണ്ടി വന്നാൽ ഒരു സംവിധാന സഹായിയിയുടെ ജോലിയും തന്നില്‍ സുരക്ഷിതമാണെന്ന് അന്ന തെളിയിക്കുകയാണ് ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വിഡിയോയിൽ. സഹസംവിധായകയായി ഷോട്ടിനു മുൻപേ ക്ലാപ് അടിക്കുന്ന ലിച്ചിയുടെ വിഡിയോയാണിത്. ജയറാമിന്റെ ആദ്യ ടേക്കിന് ക്ലാപ് അടിക്കുന്നതും അന്ന തന്നെ.

‘ലോനപ്പന്റെ മാമോദ്ദീസ’ സംവിധാനം ചെയ്യുന്നത് ലിയോ തദ്ദേവൂസാണ്. ഇന്നസെന്റ്, ഹരീഷ് കണാരൻ, കനിഹ, ശാന്തി കൃഷ്ണ, നിഷ സാരംഗ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മധ്യവയസ്കനായ അവിവാഹിതന്റെയും അയാളുടെ സഹോദരിമാരുടെയും കഥ പറയുന്നു.