Saturday 14 May 2022 01:34 PM IST : By സ്വന്തം ലേഖകൻ

‘മമ്മൂക്ക തന്നപ്പോൾ നീ മട്ടൻ ബിരിയാണി കഴിച്ചല്ലേ...’ ഉമ്മയുടെ പരാതിയും അൻസിബയുടെ സന്തോഷവും: വിഡിയോ

ansiba-new

അൻസിബ ഹസൻ എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുക ‘ദൃശ്യ’ത്തിലെ അഞ്ജു ജോർജ് എന്ന കഥാപാത്രമാണ്. ആദ്യ ഭാഗത്തിൽ ചുറുചുറുക്കുള്ള പ്ലസ് ടൂ വിദ്യാർഥിനിയായും രണ്ടാം ഭാഗത്തിൽ വിഷാദത്തിന്റെ കരിനിഴലിനുള്ളിലകപ്പെട്ട കൗമാരക്കാരിയായും അഞ്ജുവിനെ അൻസിബ മനോഹരമാക്കി. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ രണ്ടു വിജയ ചിത്രങ്ങളിൽ സുപ്രധാന വേഷത്തിൽ തിളങ്ങിയിട്ടും അധികം സിനിമകളിലൊന്നും പിന്നീട് മലയാളി പ്രേക്ഷകർ ഈ യുവതാരത്തെ കണ്ടില്ല. ഇപ്പോഴിതാ, മലയാളത്തിലെ മറ്റൊരു ഹിറ്റ് പരമ്പരയായ ‘സി.ബി.ഐ സീരിസി’ലെ അഞ്ചാം ഭാഗമായ ‘ദി ബ്രെയിനി’ല്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുകയാണ് അൻസിബ. ‘ദൃശ്യ’ത്തിൽ കുറ്റവാളിയെങ്കിൽ ‘ദി ബ്രെയിനി’ൽ സി.ബി.ഐ ഓഫീസർ.

തന്റെ സിനിമാ ജീവിതത്തിലെ പുത്തൻ വിശേഷങ്ങൾ അൻസിബ ‘വനിത ഓൺലൈനി’ലൂടെ പങ്കുവയ്ക്കുന്നു... വിഡിയോ -