Saturday 09 June 2018 11:25 AM IST : By സ്വന്തം ലേഖകൻ

‘വാപ്പച്ചിക്കൊപ്പം അദ്ദേഹത്തെക്കാണാൻ പോയിട്ടുണ്ട്’; ആന്റണി ബോര്‍ദൈനിന്റെ ആത്മഹത്യയിൽ ഞെട്ടിത്തരിച്ച് ദുൽഖർ

antony

പ്രശസ്ത പാചക വിദഗ്ദനും, ടെലിവിഷന്‍ ഹോസ്റ്റുമായ ആന്റണി ബോര്‍ദൈനിന്റെ ആത്മഹത്യ ലോകം ഞെട്ടലോടെയാണ് കേട്ടത്. സി എന്‍ എന്നിലെ തന്റെ പുതിയ ഷോ ആയ 'പാര്‍ട്‌സ് അണ്‍നോണി'ന്റെ ഷൂട്ടിംഗുമായി ബന്ധപെട്ട് ഫ്രാന്‍സിലെത്തിയ അദ്ദേഹത്തെ സ്ട്രാസ്‌ബോഗ് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 61 വയസ്സായിരുന്നു.

ഇപ്പോഴിതാ ആന്റണി ബോര്‍ദൈനിന്റെ ആത്മഹത്യയിൽ ഞെട്ടൽ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ.

`അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഒരു ഷോക്ക് ആയിരന്നു. വാപ്പിച്ചിയോടൊപ്പം ന്യൂയോര്‍ക്ക് നഗരത്തിലെ ആന്റണി ബോര്‍ദൈനിന്റെ ഓഫീസില്‍ ചെന്നിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ടീമിന്റെ ഊഷ്മളമത ധാരാളമായി കണ്ടിട്ടുണ്ട്.’–ദുൽഖർ ഫെയ്സ്ബു്കിൽ കുറിച്ചു.

മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ജൂണ്‍ 5നാണ് അമേരിക്ക്ന്‍ ഫാഷന്‍ ഡിസൈനര്‍ ആയ കേറ്റ് സ്‌പേഡ് ആത്മഹത്യ ചെയ്തത്. അതിന്റെ ആഘാതത്തില്‍ നിന്നും പുറത്തു വരുന്നതിന് മുന്‍പ് ഉണ്ടായ ഈ മരണം തനിക്കു വലിയ ദുഃഖമുണ്ടാക്കുന്നു എന്നും ഡിക്യൂ കൂട്ടിച്ചേർക്കുന്നു

അതേസമയം ആന്റണി ബോര്‍ദൈനിന്റെത് ആത്മഹത്യയാണ് എന്നാണ് കരുതപ്പെടുന്നത്. പാചകം കൂടാതെ കഥകഥേതര വിഭാഗങ്ങളില്‍ ശ്രദ്ധേയമായ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ആന്റണി ബോര്‍ദൈന്‍. രണ്ടായിരത്തിൽ പുറത്തു വന്ന 'കിച്ചന്‍ കോണ്‍ഫിഡെന്‍ഷ്യല്‍' എന്ന പുസ്തകം പാചക ലോകത്തിന്റെ പിന്നാമ്പുറ കഥകള്‍ വിളിച്ചോതുന്നവയായിരുന്നു. അതേ പുസ്തകത്തില്‍ താന്‍ ലഹരിയ്ക്കടിമപ്പെട്ടിരുന്ന കാലത്തെക്കുറിച്ചും ആന്റണി ബോര്‍ദൈന്‍ വെളിപ്പെടുത്തിയിരുന്നു.

2002ല്‍ ഫുഡ് നെറ്റ്‌വര്‍ക്കിലെ'എ കുക്സ് ടൂര്‍' എന്ന പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തു ചുവടുറപ്പിച്ച അദ്ദേഹം 'പാര്‍ട്‌സ് അണ്‍നോണ്‍' എന്ന ടെലിവിഷൻ പരമ്പരകളിലൂടെയും പ്രസിദ്ധനാണ്.

ഇറ്റാലിയന്‍ നടിയായ ആസ്യാ അര്‍ജെന്റോയുമായി പ്രണയ ബന്ധത്തിലായിരുന്നു ആന്റണി ബോര്‍ദൈന്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.