Wednesday 14 November 2018 03:13 PM IST : By സ്വന്തം ലേഖകൻ

ചിത്രീകരണത്തിനിടെ ആന്റണിക്ക് പരുക്ക്; ചുണ്ടിൽ 12 തുന്നൽ

antony-new

വെറും രണ്ടേ രണ്ടു സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി വളർന്ന യുവനായകനാണ് ആന്റണി വർഗീസ്. ആദ്യ ചിത്രമായ അങ്കമാലി ഡയറീസും തുടർന്നു വന്ന സ്വാതന്ത്യം അർദ്ധരാത്രിയിലും ആന്റണിയിലെ നടനെ അടയാളപ്പെടുത്തി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ടിലാണ് ആന്റണി ഇപ്പോൾ അഭിനയിക്കുന്നത്.

ജെല്ലിക്കെട്ടിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ആന്റണിയുടെ ചുണ്ടിൽ ഗുരുതരമായ പരുക്കേറ്റതാണ് പുതിയ വാർത്ത. ഒരു കെട്ടിടത്തിനുള്ളിൽ ചില ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കവേ മേശയിൽ മുഖം തട്ടിയാണു പരുക്കത്രേ. ചുണ്ടിൽ12 കുത്തിക്കെട്ടുകളുണ്ട്.

മറ്റു കുഴപ്പങ്ങളൊന്നുമില്ലന്നും താരം വിശ്രമത്തിലാണെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.