Thursday 18 July 2024 09:52 AM IST : By സ്വന്തം ലേഖകൻ

‘നമ്മുടെ സിനിമ സെറ്റിൽ ഒരുപാട് നായകന്മാർ ഉണ്ട്... അതിലെ കുറച്ചുപേർ’: ചിത്രങ്ങൾ പങ്കുവച്ച് ആന്റണി വർഗീസ്

antony

പെരുമഴയത്തും തങ്ങളുടെ ജോലിയിൽ വിട്ടുവീഴ്ചയില്ലാതെ പണിയെടുക്കുന്ന സിനിമയിലെ തൊഴിലാളികളുടെ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടൻ ആന്റണി വർഗീസ്.

ആന്റണി നായകനാവുന്ന പുതിയ ചിത്രം ‘ദാവീദ്’ന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണിത്. ‘നമ്മുടെ സിനിമ സെറ്റിൽ ഒരുപാട് നായകന്മാർ ഉണ്ട്... അതിലെ കുറച്ചുപേർ’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. ചിത്രങ്ങൾ റാഫി കൊല്ലമാണ് പകർത്തിയത്.

സെഞ്ചുറി മാക്‌സ് ജോൺ & മേരി പ്രൊഡക്ഷൻസ് നിർമിക്കുന്ന ‘ദാവീദ്’ ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് തിരക്കഥയൊരുക്കുന്നത്. സെഞ്ച്വറി മാക്സ് ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ലിജോ മോൾ, സൈജു കുറുപ്പ്, വിജയരാഘവൻ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്.