Friday 05 March 2021 09:05 AM IST : By സ്വന്തം ലേഖകൻ

ആദ്യ പ്രതിഫലം പൂജ്യം, വീട്ടിൽ ‘ചിങ്ങിണി’! ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അനു സിതാര

anu

തനിക്കു ലഭിച്ച ആദ്യ പ്രതിഫലം പൂജ്യം ആണെന്ന് യുവനായിക അനു സിതാര. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും തനിക്കു ലഭിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കിയത്. ഇഷ്ട നടൻ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടിൽ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകൾ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ അനുവിനെ തേടിയെത്തി. ആദ്യ വരുമാനം ‘സീറോ’ എന്നു കുറിച്ച താരം തന്നെ വീട്ടിൽ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും പറഞ്ഞു.