Tuesday 20 August 2019 10:10 AM IST : By സ്വന്തം ലേഖകൻ

‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’! അവഹേളിച്ചയാൾക്ക് അനു സിതാരയുടെ മാസ് റിപ്ലേ: ആഘോഷമാക്കി സോഷ്യൽ മീഡിയ

anu-new

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രത്തിനു താഴെ അവഹേളനവുമായെത്തിയയാള്‍ക്ക് കലക്കൻ മറുപടി നൽകി മലയാളത്തിന്റെ പ്രിയനായിക അനുസിതാര.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് അനുസിതാര. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം താരം പങ്കുവച്ച തന്റെ ഒരു പുതിയ ചിത്രത്തിനു താഴെയാണ് ഒരാൾ മോശം കമന്റുമായി എത്തിയത്.

‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’ എന്നായിരുന്നു അനു പങ്കുവച്ച ചിത്രത്തിനു ലഭിച്ച കമന്റ ്. ‘നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ’ എന്നു ഉടനടി താരത്തിന്റെ മറുപടിയും വന്നു.

എന്തായാലും അനുവിന്റെ തകർപ്പൻ മറുപടി ഇതിനോടകം വൈറലാണ്. കഴിഞ്ഞ ദിവസം നമിത പ്രമോദും തനിക്കെതിരെ വിമർശനവുമായെത്തിയയാൾക്ക് തക്ക മറുപടി നൽകിയത് വാർത്തയായിരുന്നു.