Thursday 18 April 2019 01:07 PM IST : By സ്വന്തം ലേഖകൻ

അഴക് ദേവതയായി അനു സിത്താര; മനം മയക്കും പെർഫോമൻസ് കാണാം (വിഡിയോ)

anu-sithara2113

മലയാളത്തിന്റെ ലാളിത്യം നിറഞ്ഞ നായികയാണ് നടി അനു സിത്താര. മികച്ച അഭിനേത്രി മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് താരം. ഇക്കഴിഞ്ഞ വനിത ഫിലിം അവാർഡ്‌സ് 2019 ൽ അനുവിന്റെ തകർപ്പൻ പ്രകടനത്തിന്  വേദി സാക്ഷിയായി. വ്യത്യസ്തമായ മൂന്നു ഗാനങ്ങള്‍ക്കാണ് താരം ചുവടുവച്ചത്. 

അനു സിത്താര നായികയായി എത്തിയ ‘നീയും ഞാനും’ എന്ന ചിത്രത്തിലെ ‘കുങ്കുമനിറ സൂര്യൻ’ എന്ന അതിമനോഹര ഗാനത്തിന് ചുവടുവച്ചായിരുന്നു തുടക്കം. തുടർന്ന് ‘തട്ടുംപുറത്തെ അച്ചുത’നിലെ ‘മംഗളകാരക’ എന്ന ഗാനത്തിനും ഒടുവിൽ തമിഴ്ചിത്രം ‘തെരി’യിലെ ‘ഒന്നേ ഒന്ന് കണ്ണേ കണ്ണ്’ എന്ന ഗാനത്തിനും അനു സിത്താര ചുവടുവച്ചു. 

പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് അനുവിന്റെ നൃത്തത്തിനു ലഭിച്ചത്. അനു സിത്താരയെ കാണാൻ എന്തു ഭംഗിയാണ്, വീണ്ടും വീണ്ടും ഡാൻസ് കാണാൻ തോന്നും എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. രണ്ടു മലയാളം പാട്ടുകൾക്കിടയ്ക്ക് ഒരു തമിഴ് ഗാനം വന്നതു അത്ര ഇഷ്ടമായില്ലെന്നും ചിലർ കമന്റ് ചെയ്യുന്നു. വിഡിയോ കാണാം;