വിഷു ആഘോഷവും ചിരിയും അവസാനിക്കും മുൻപേ അനു സിതാരയുടെ വീട്ടിൽ നോമ്പിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഉമ്മ എന്നു സ്നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേൽനോട്ടത്തിൽ അത്താഴത്തിനും മുത്താഴത്തിനുമുള്ള ജോലികൾ നടക്കുന്നതിനിടെ ആ സസ്പെൻസ് അനു തന്നെ പൊളിച്ചു. ‘‘അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തി അനു സോനാരയുമാ. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും. ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്...’’
ജീവിതത്തിലെയും സിനിമയിലെയും എക്സ്ക്ലൂസീവ് വിശേഷങ്ങളുമായി അനു സിതാരയുടെ അഭിമുഖം വായിക്കാം, ഈ ലക്കം വനിതയിൽ.