തന്റെയും ഭർത്താവ് വിഷ്ണു പ്രസാദിന്റെയും വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ യുവനായിക അനു സിതാര.
‘ഹാപ്പി ആനിവേഴ്‌സറി ടു അസ്’ എന്ന കുറിപ്പോടെ ഭര്‍ത്താവ് വിഷ്ണു പ്രസാദിനൊപ്പമുള്ള ഒരു ക്യൂട്ട് വിഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ശിവദ, വീണ നായര്‍, മുന്ന തുടങ്ങിയ താരങ്ങളും ആരാധകരും പോസ്റ്റിനു താഴെ ആശംസകളുമായി എത്തി.
2015 ല്‍ ആണ് അനു സിത്താരയും വിഷ്ണു പ്രസാദും വിവാഹിതരായത്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹശേഷമാണ് അനു സിനിമയിൽ സജീവമായത്.