Monday 26 October 2020 11:03 AM IST : By സ്വന്തം ലേഖകൻ

എന്റെ കാലുകൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ ? എങ്കിൽ...! അനുപമയുടെ ഏറ്റവും പുതിയ ചിത്രവും കുറിപ്പും വൈറൽ

anupama

പ്രേമത്തിലെ മേരിയായി വന്ന് മലയാളത്തിൽ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ അനുപമ പരമേശ്വരൻ തുടർന്ന് തെലുങ്കിൽ സജീവമായി. തെലുങ്കിലും തമിഴിലും വന്‍ താരങ്ങൾക്കൊപ്പം വലിയ ഹിറ്റുകളിൽ നായികയായ അനുപമ നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ മണിയറയിലെ അശോകനിലൂടെ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തി.

ഇപ്പോഴിതാ,അനുപമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രമാണ് വൈറൽ. Love is when her curls make you forget her curves...PS : if my legs and arms worries you... pls stay away brothers and sisters എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.