Tuesday 18 February 2020 03:18 PM IST : By സ്വന്തം ലേഖകൻ

സാരിയിൽ മനോഹരിയായി പിറന്നാൾ കുട്ടി! ചിത്രം പങ്കുവച്ച് അനുപമ: ആശംസകളുമായി ആരാധകർ

anupama

മലയാളത്തിന്റെ മേരിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന മെഗാഹിറ്റിലെ, മൂന്നു നായികമാരിൽ ഒരാളായ മേരിയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനുപമ ഇപ്പോള്‍ തെലുങ്കില്‍ വിലയേറിയ താരമാണ്.

ഇപ്പോഴിതാ, തന്റെ ജൻമദിനം പ്രമാണിച്ച് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സാരി ലുക്കിലുള്ള ചിത്രങ്ങളാണ് വൈറൽ. ഇന്ന് 24-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് അനുപമ.

പോസ്റ്റിന് താഴെ അനുപമയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരുമെത്തി.

2017 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ജോമോന്റെ സുവിശേഷങ്ങളാണ് അനുപമയുടെ മലയാളത്തിലെ മുൻ ചിത്രം.