Wednesday 08 May 2019 11:08 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ’ എന്ന് അനുരാഗ് കശ്യപ്, ‘പണി പഠിപ്പിക്കാൻ നോക്കേണ്ട’ എന്ന് ഫൊട്ടോഗ്രഫർ! വൈറലായി ‘കലിപ്പ്’ വിഡിയോ

anurag-new

എപ്പോഴും ക്യാമറകൾക്കും റിപ്പോർട്ടർമാർക്കും നടുവിലാണ് ബോളിവുഡ് സെലിബ്രിറ്റികളുടെ ജീവിതം. അവർ എവിടേക്കു പോയാലും ക്യാമറയുമായി ഒരു സംഘം പിന്നാലെയുണ്ടാകും. വ്യക്തിജീവിതത്തിലും സ്വകാര്യതയിലുമുള്ള ഇത്തരം അസ്വസ്ഥതകൾക്കെതിരെ പലരും പലപ്പോഴായി രംഗത്തു വന്നിട്ടുമുണ്ട്. ഇപ്പോഴിതാ സംവിധായകൻ അനുരാഗ് കശ്യപ് റിപ്പോർട്ടർമാരോടും ഫൊട്ടോഗ്രഫര്‍മാരോടും കയർക്കുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. അനുരാഗ് കശ്യപ് കയര്‍ക്കുന്നതും റിപ്പോർട്ടർമാർ അതിനു മറുപടി പറയുന്നതുമായ ഈ വിഡിയോ ഫൊട്ടോഗ്രഫര്‍മാരില്‍ ഒരാള്‍ തന്നെയാണ് പുറത്തു വിട്ടത്.

അനുരാഗ് കശ്യപ് ഒരു ക്ലിനിക്കിനു പുറത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. സംവിധായകൻ വന്നതറിഞ്ഞ് ക്യാമറാക്കൂട്ടവും പാഞ്ഞെത്തി. ഇത് അദ്ദേഹത്തിനു രസിച്ചില്ല. ‘‘എന്തിനാണ് നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത് ? നിങ്ങള്‍ക്ക് മറ്റ് പണിയൊന്നുമില്ലേ? ’’ എന്നായിരുന്നു അനുരാഗിന്റെ ചോദ്യം. സ്വന്തം ജോലി തന്നെയാണ് നോക്കുന്നത് എന്നായിരുന്നു ഒരു ഫൊട്ടോഗ്രഫര്‍ ഇതിനു മറുപടി പറഞ്ഞത്. പണി പഠിപ്പിക്കാൻ അനുരാഗ് കശ്യപ് നോക്കേണ്ട എന്നു പറഞ്ഞാണ് സംഭവത്തിന്റെ വിഡിയോ ഒരു ഫൊട്ടോഗ്രഫര്‍ പുറത്തുവിട്ടത്.