Tuesday 11 December 2018 03:22 PM IST : By സ്വന്തം ലേഖകൻ

‘‘ഒരു വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു’’; ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് കോഹ്‌ലിയും അനുഷ്കയും: വിഡിയോ

anushka-new

കൃത്യം ഒരു വര്‍ഷം മുമ്പ് ഡിസംബര്‍ 11നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയെ ജീവിത സഖിയാക്കിയത്. ഇതാ, ആദ്യ വിവാഹ വാർഷിക ദിനത്തിൽ ഇരുവരും പരസ്പരം വിവാഹ വാര്‍ഷികാശംസകള്‍ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. പോസ്റ്റുകള്‍ക്ക് താഴെ ഇരുവർക്കും ആരാധകരും ആശംസകളറിയിക്കുന്നുണ്ട്.

‘‘കാലം കടന്നു പോകുന്നതേ അറിയാതിരിക്കുക എന്നത് സ്വര്‍ഗീയമാണ്. ഒരു നല്ല പുരുഷനെ വിവാഹം കഴിക്കുക എന്നത് സ്വര്‍ഗീയമാണ്’’.– അനുഷ്ക കുറിച്ചതിങ്ങനെ. ഇരുവരുടേയും വിവാഹത്തിന്റെയും വിവാഹ സത്കാരത്തിന്റേയും നല്ല നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വിഡിയോയും അനുഷ്ക പങ്കുവച്ചു.

‘‘ഒരു വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. സമയം ശരിക്കും പറന്നാണ് പോയത്. എന്റെ ഏറ്റവുമടുത്ത സുഹൃത്തിന്, എന്റെ ആത്മസഖിക്ക്, വിവാഹ വാര്‍ഷികാശംസകള്‍. എന്നെന്നും എന്റേത്’’.– കോഹ്‌ലി കുറിച്ചതിങ്ങനെ. വിവാഹ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2017 ഡിസംബര്‍ 11നാണ് അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ.