Tuesday 05 February 2019 02:07 PM IST : By സ്വന്തം ലേഖകൻ

‘ആഹാ... ഇതാരാ, അനുഷ്കയുടെ അമേരിക്കൻ അനിയത്തിയോ’ ? വൈറലായി താരത്തിന്റെ അപര

anushka-new

സിനിമാ താരങ്ങൾക്കും മറ്റു പ്രമുഖർക്കുമൊക്കെ അപരൻമാരുണ്ടാകുന്നത് സ്വാഭാവികമാണ്. ഇഷ്ടതാരത്തെ അനുകരിച്ച്, രൂപത്തിലും നടപ്പിലുമൊക്കെ അവരെപ്പോലെ സ്വയം മാറുന്നവരും കുറവല്ല. സോഷ്യൽ മീഡിയ പ്രചാരം നേടിയതോടെ അപരൻമാർക്ക് പഴയതിലും പ്രാധാന്യം വന്നുവെന്നതും എടുത്തു പറയണം. എന്നാൽ ഒരു താരത്തിന്റെ അപരയാണ് മറ്റൊരു താരമെന്നു കണ്ടെത്തിയാലോ ? അതിലൊരു പുതുമയുണ്ടെന്നതിൽ സംശയമില്ല. അത്തരത്തിൽ ബോളിവുഡ് സുന്ദരി അനുഷ്ക ശർമ്മയ്ക്ക് ഒരു അപരയെ കണ്ടു പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. അമേരിക്കൻ ഗായിക ജൂലിയ മൈക്കിള്‍സുമായി അനുഷ്കയ്ക്ക് സാമ്യമുണ്ടെന്നാണ് പുതിയ കണ്ടുപിടുത്തം.

ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ഫോട്ടോ കണ്ടപ്പോഴാണ് ഗായികയ്ക്ക് നായികയുമായി സാമ്യമുണ്ടെന്ന് ആരാധകർക്കു തോന്നിയത്. ജൂലിയയെ പോലെ മുടിക്ക് നിറം മാറ്റിയാല്‍ അനുഷ്കയും അതുപോലെയാകുമെന്നാണ് ആരാധകർ പറയുന്നത്. രണ്ടുപേരും ഇരട്ട സഹോദരിമാരെ പോലെയുണ്ടെന്നും ചിലർ.

ഇതിനു മുൻപും അപരൻമാരെ കണ്ടു ഞെട്ടിയിട്ടുണ്ടെങ്കിലും ഇതല്‍പ്പം കടുത്തു പോയെന്നാണ് പ്രേക്ഷക പക്ഷം.