Tuesday 06 December 2022 10:41 AM IST : By സ്വന്തം ലേഖകൻ

‘എപ്പോഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും...’: കുറിപ്പും ചിത്രവും പങ്കുവച്ച് അനുശ്രീ

anusree

സഹോദരൻ അനൂപിന്റെ മകൻ അനന്തനാരായണനു പിറന്നാൾ ആശംസകളുമായി, കുറിപ്പും ചിത്രവും പങ്കുവച്ച് നടി അനുശ്രീ.

‘ആദികുട്ടാ..... അപ്പേടെ പൊന്നെ....ഹാപ്പി ബർത്ഡേ ചക്കരെ.... ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ...എന്റെ ആദ്യത്തെ കുഞ്ഞ്..എപ്പോഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും.. അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി.

അവരൊക്കെ അത് കഴിഞ്ഞ് മതി...എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തിൽ ചിരിച്ചു, കളിച്ചു ജീവിക്കാൻ കഴിയട്ടെ....എന്നും അപ്പയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങാൻ കഴിയട്ടെ...എന്നും അപ്പയോടൊപ്പം ചേർന്ന് നിൽക്കാൻ എന്റെ ആദിക്കുട്ടൻ ഉണ്ടാകട്ടെ’.– അനുശ്രീ കുറിച്ചു.

2017 ജൂൺ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ.