Tuesday 04 February 2020 11:08 AM IST : By സ്വന്തം ലേഖകൻ

‘മൊട കണ്ടാൽ എട പെടും അണ്ണാ...’! രാജമാണിക്യം ഡയലോഗുമായി അനൂശ്രീ: പോസ്റ്റ് വൈറൽ

anusree

മലയാളത്തിന്റെ പ്രിയനായികയാണ് അനുശ്രീ. വേറിട്ട കഥാപാത്രങ്ങളും മികച്ച പ്രകടനവുമായി ചുരുങ്ങിയ കാലത്തിനിടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിലും അനുശ്രീ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത രസകരമായ ഒരു ക്യാപ്ഷനാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ‘മൊട കണ്ടാൽ എട പെടും അണ്ണാ...’ എന്നാണ് താരം എഴുതിയിരിക്കുന്നത്. ചിത്രം ഇതിനകം വൈറൽ ആണ്. രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗ് ആണ് ഇത്.

പ്രതി പൂവൻ കോഴി, സെയ്ഫ്, ഉൾട്ട എന്നിവയാണ് താരത്തിന്റെ സമീപകാലത്ത് തിയറ്ററുകളിൽ എത്തിയ ചിത്രങ്ങൾ.