Tuesday 08 December 2020 01:06 PM IST : By സ്വന്തം ലേഖകൻ

‘ഒരു ഹൽദി ചടങ്ങിൽ ആദ്യം’! മാസ് ലുക്കിൽ അനുശ്രീ: അനിയത്തിക്കുട്ടിയുടെ കല്യാണമേളം ആഘോഷമാക്കി താരം

anu

അനിയത്തി ശ്രീക്കുട്ടിയുടെ വിവാഹത്തിന്റെ ഹൽദി ചടങ്ങുകളിൽ മാസ് ലുക്കിൽ മലയാളത്തിന്റെ പ്രിയനായിക അനുശ്രീ. കളർ മുണ്ടും ഷര്‍ട്ടും കൂളിങ് ഗ്ലാസും ധരിച്ച് തകർപ്പൻ സ്റ്റൈലിലാണ് താരം ചടങ്ങിൽ പങ്കാളിയായത്. ഇതിന്റെ ചിത്രങ്ങൾ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം ശ്രദ്ധേയമാണ്.

ജീവിതത്തിൽ ആദ്യമായാണ് ഒരു ഹൽദി ചടങ്ങിൽ പങ്കെടുക്കുന്നതെന്നും ഒരുപാട് ആസ്വദിച്ചെന്നും ശ്രീക്കുട്ടിക്ക് ആശംസകൾ നേർന്ന് ചിത്രങ്ങൾക്കൊപ്പം അനുശ്രീ കുറിച്ചു. അനുശ്രീയുടെ ബന്ധുവാണ് ശ്രീക്കുട്ടി.