Tuesday 01 October 2024 12:10 PM IST : By സ്വന്തം ലേഖകൻ

14 വർഷത്തിനു ശേഷം അവൻ വീണ്ടും വരുന്നു: ‘അൻവർ’ 4കെ പതിപ്പ് റീ റിലീസിനൊരുങ്ങുന്നു

anvar

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത് 2010 ൽ തിയറ്ററുകളിലെത്തിയ ‘അൻവർ’ റീ റിലീസിനൊരുങ്ങുന്നു. അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രമായി പൃഥ്വിരാജ് എത്തിയ ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്ത് ഒക്ടോബര്‍ 18നാണ് റീ റിലീസ് ആകുക. മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും.

സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണ് അൻവർ. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം – സതീഷ് കുറുപ്പ്, സംഗീതം – ഗോപി സുന്ദർ, എഡിറ്റർ – വിവേക് ഹർഷൻ, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ.