Thursday 12 May 2022 03:00 PM IST : By സ്വന്തം ലേഖകൻ

‘അപരന്’ 34 വയസ്സ്...ഒരുപാടു പേരോട് കടപ്പാട്...: ആദ്യ ചിത്രത്തിന്റെ ഓർമയിൽ ജയറാം...

jayaram

1988 മെയ് 12 നാണ് ജയറാം നായകനായ ആദ്യ ചിത്രം ‘അപരൻ’ തിയറ്ററുകളിലെത്തിയത്. പി.പത്മരാജൻ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഡബിൾ റോളിലായിരുന്നു ജയറാം.

ഇപ്പോഴിതാ, ‘അപരൻ’ റിലീസായി 34 വർഷം തികയ്ക്കുന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് ജയറാം. ‘മേയ് 12..ആദ്യ ചിത്രമായ അപരന് 34 വയസ്സ് പൂര്‍ത്തിയായി...ഒരുപാടു പേരോട് കടപ്പാട്...’എന്നാണ് ‘അപരനി’ലെ തന്റെ സ്റ്റില്ലുകൾ പോസ്റ്റ് ചെയ്ത് ജയറാം കുറിച്ചത്.

കെ.വിശ്വനാഥ പിള്ള, ഉത്തമൻ എന്നീ കഥാപാത്രങ്ങളെയാണ് ‘അപരനി’ൽ ജയറാം അവതരിപ്പിച്ചത്. ശോഭനയായിരുന്നു നായിക. ‘അപരൻ’ ശ്രദ്ധേയമായതോടെ മലയാളത്തിൽ തിരക്കുള്ള നായകനായി ജയറാം വളർന്നു.