Wednesday 15 May 2019 12:03 PM IST : By സ്വന്തം ലേഖകൻ

കാനിലും വ്രതം മുടക്കാതെ റഹ്മാന്‍! ഇഫ്താര്‍ സ്നേഹമൊരുക്കി അധികൃതര്‍

rahman-

ഇന്ത്യയുടെ സംഗീതരാജാവ് എ.ആര്‍ റഹ്മാന് ഇഫ്താര്‍ ഒരുക്കി കാന്‍ ചലച്ചിത്രമേള അധികൃതര്‍.

ഫ്രാന്‍സിലെ പ്രശസ്തമായ കാന്‍ ചലച്ചിത്രമേളയ്ക്ക് റംസാന്‍ വ്രതമെടുത്തായിരുന്നു റഹ്മാന്‍ എത്തിയത്. നോമ്പ് അവസാനിപ്പിച്ച ശേഷം ഒമ്പതു മണിയോടെ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അദ്ദേഹം നോമ്പിലാണെന്നറിഞ്ഞ അധികൃതര്‍ ഇഫ്താര്‍ ഒരുക്കുകയായിരുന്നു.

8.51 ന് കാനില്‍ നിന്നുള്ള ഇഫ്താര്‍ എന്ന അടികുറിപ്പോടെ റഹ്മാന്‍ പങ്കുവച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. താൻ സംവിധാനം ചെയ്ത ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ ‘ലേ മസ്കി’ന്റെ പ്രചാരണത്തിനായാണ് റഹ്മാൻ കാനിലെത്തിയത്.