Monday 20 August 2018 12:02 PM IST : By സ്വന്തം ലേഖകൻ

‘ഡോണ്ട് വറി കേരളാ’; കേരളത്തിന്റെ മുറിവുണക്കാൻ എ ആർ റഹ്മാന്റെ ആശ്വാസ ഗീതം–വിഡിയോ

rahman

പ്രളയക്കടലിനു നടുവിൽ നിൽക്കുന്ന കേരളക്കരയിലേക്ക് അണമുറിയാത്ത സഹായ പ്രവാഹമെത്തുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നാട് അഭിമുഖീകരിക്കുമ്പോൾ അതിരുകൾക്കപ്പുറത്തു നിന്നു പോലും ആശ്വാസവാക്കുകൾ എത്തുകയാണ്. കേരളത്തിന്റെ ദുരവസ്ഥയും ദുരന്ത മുഖവും ലോകത്തിനു മുന്നിൽ വരച്ചു കാട്ടുകയാണ് അന്യനാടുകളിലുള്ളവർ പോലും.

ഇപ്പോഴിതാ കേരളക്കരയുടെ മുറിവുണക്കുന്ന ആശ്വാസ ഗീതവുമായി സാക്ഷാൽ എ ആർ റഹ്മാനും എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഓക്‌സ്‌ഫോഡില്‍ നടന്ന സംഗീത നിശയില്‍ ഏആര്‍ റഹ്മാന്റെ ശബ്ദവും കേരളത്തിനു വേണ്ടിയായിരുന്നു.

‘മുസ്തഫ മുസ്തഫ’ എന്ന ഹിറ്റ് ഗാനത്തിന്റെ വരികള്‍ മാറ്റി, 'കേരളാ കേരളാ ഡോണ്ട് വറി കേരള' എന്നാണ് റഹ്മാന്‍ പാടിയത്. കയ്യടിയോടെയാണ് റഹ്മാന്റെ സ്വരം വിദേശികളടങ്ങുന്ന സദസ്സ് ഏറ്റെടുത്തത്. പരിപാടിയുടെ വിഡിയോ വൈറലായതോടെ നിരവധി മലയാളികള്‍ റഹ്മാന് നന്ദി അറിയിച്ചും രംഗത്തെത്തി.