Friday 16 November 2018 02:12 PM IST : By സ്വന്തം ലേഖകൻ

‘‘ഈ കുടുംബത്തിന്റെ അഭിമാനവും സന്തോഷവും നീയാണ്’’; ജൂനിയർ ഐശ്വര്യയ്ക്ക് പിറന്നാൾ ആശംസകളുമായി ബച്ചൻമാർ

aradhay-new-1

അമ്മ ഐശ്വര്യ റായ്ക്കൊപ്പവും അച്ഛൻ അഭിഷേക് ബച്ചനൊപ്പവും പ്രശസ്തയാണ് അവരുടെ മകൾ ആരാധ്യ. ബച്ചൻ കുടുംബത്തിലെ ഈ ഇളമുറക്കാരിയുടെ വിശേഷങ്ങളറിയാൻ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും വലിയ താത്പര്യമാണു താനും.

ഇന്ന് ജൂനിയർ ഐശ്വര്യയ്ക്ക് ഏഴു വയസ്സ് തികയുകയാണ്. ആരാധ്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആദ്യം എത്തിയത് മുത്തശ്ശന്‍ അമിതാഭ് ബച്ചനാണ്. പിന്നാലെ അച്ഛന്‍ അഭിഷേകും പിറന്നാള്‍ക്കുട്ടിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ആശംസകൾ നേർന്നു.

aradhya-new-2

“ഈ വീട്ടിലെ മകള്‍, ആരാധ്യയ്ക്ക് സ്നേഹവും അനുഗ്രഹങ്ങളും, ആഗ്രഹങ്ങളെല്ലാം സഫലമാകാന്‍, നീണ്ട കാലം സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിക്കാന്‍…” അമിതാഭ് ബച്ചന്‍ കുറിച്ചതിങ്ങനെ.

“എന്റെ രാജകുമാരിയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഈ കുടുംബത്തിന്റെ അഭിമാനവും സന്തോഷവും നീയാണ്. നീ എന്നും ഇങ്ങനെ നിര്‍മ്മലയായി, സ്നേഹത്തോടെ, ചിരിച്ച്, സന്തോഷിച്ച് ജീവിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ സ്നേഹം”.– മകൾക്ക് അഭിഷേകിന്റെ പിറന്നാള്‍ കുറിപ്പ് ഇങ്ങനെ.

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം മകൾക്കു ചുറ്റുമാണ്. ഐശ്വര്യയ്ക്കൊപ്പം എപ്പോഴും ആരാധ്യയുണ്ടാകും.