Wednesday 17 July 2019 03:06 PM IST : By സ്വന്തം ലേഖകൻ

‘ശ്രീദേവി ബംഗ്ലാവി’ല്‍ അർബാസ് ഖാനും! പ്രിയയുമൊന്നിച്ചുള്ള ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്നു

priya-new

പ്രിയാ വാരിയരുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന നിലയിൽ ഇതിനോടകം വാർത്തകളിൽ നിറഞ്ഞ ശ്രീദേവി ബംഗ്ലാവിൽ ബോളിവുഡ് താരം അർബാസ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നു. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്.

അർബാസും പ്രിയയും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ മുംബൈയിൽ പുരോഗമിക്കുന്നത്.

ജനുവരിയിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ, ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ ജീവിത കഥയാണെന്ന തരത്തിൽ വിവാദം കത്തിയിരുന്നു. അതോടെ, ചിത്രത്തിൽ നിന്നു ശ്രീദേവിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്റ സംവിധാനം.