Tuesday 17 March 2020 06:51 PM IST : By സ്വന്തം ലേഖകൻ

ക്യൂട്ട് ജോഡികളായി അർജുനും അന്നയും; ഒരുങ്ങുന്നത് റൊമാന്റിക്- കോമഡി ചിത്രം!

anna-arjun

യുവതാരങ്ങളായ അർജുൻ അശോകും അന്ന ബെന്നും മുഖ്യ കഥാപാത്രത്തിൽ എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മഞ്ജു വാരിയർ, അമല അക്കിനേനി എന്നിവർ മുഖ്യവേഷത്തിലെത്തിയ ‘C/O സൈറാബാനു’വിന്റെ സംവിധായകൻ ആന്റണി സോണി സെബാസ്റ്റ്യന്റെ രണ്ടാമത്തെ ചിത്രമാണിത്. ഒരു റൊമാന്റിക്- കോമഡി ചിത്രമായിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.  

ചാവറ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിയിരിക്കുന്നു. രജിഷ വിജയൻ നായികയായ ‘ജൂൺ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ ലിപിൻ വർഗീസും അഹമ്മദ് കബീറും ചേർന്നാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഫ്തിയാണ് സംഗീതം. ചിത്രത്തിലേക്കുള്ള കാസ്റ്റിങ് പുരോഗമിക്കുകയാണ്. 

Tags:
  • Movie News
  • Movies