Thursday 26 November 2020 08:55 AM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ കുഞ്ഞ് രാജകുമാരി എത്തി! അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് അർജുൻ അശോകൻ

arjun

അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് യുവനടൻ അർജുൻ അശോകൻ. ‘Our princess has arrived. Daddy's girl and mamma's world’ എന്ന കുറിപ്പോടെയാണ് തനിക്കുംഭാര്യ നിഖിതയ്ക്കും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്ന സന്തോഷം കുഞ്ഞിനൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

നിരവധി താരങ്ങളാണ് അര്‍ജുനും നിഖിതയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള നടൻ ഹരിശ്രീ അശോകന്റെ മകൻ കൂടിയായ അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്

സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ ശ്രദ്ധേയനായ അർജുൻ ‘ബിടെക്ക്’, ‘വരത്തൻ’,‘മന്ദാരം, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വൂൾഫ് എന്ന ചിത്രമാണ് അർജുന്റേതായി പുതുതായി ഒരുങ്ങുന്നത്.