Friday 05 April 2019 10:32 AM IST : By സ്വന്തം ലേഖകൻ

ഇവനെ കണ്ടാൽ പോളിയോ ബാധിച്ചതു പോലെയുണ്ടല്ലോ! മോശം കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി അർപിത ഖാൻ

arpitha-new

ബോളിവുഡിലെ സെലിബ്രിറ്റി സിസ്റ്ററാണ് സൽമാന്‍ ഖാന്റെ സഹോദരി അർപിതാ ഖാൻ. ബി ടൗണിൽ സ്റ്റാർ ഇമേജുള്ള അർപിത വിവാഹിതയായതും അമ്മയായതുമൊക്കെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മോശം കമന്റിട്ടയാൾക്ക് തകർപ്പൻ മറുപടി കൊടുത്ത് അർപിത വീണ്ടും വാർത്തകളിൽ നിറയുകയാണ്.

സോഷ്യൽ മീഡിയയിൽ ഏക്കാലവും പരിഹാസശരങ്ങളേറ്റു വാങ്ങേണ്ടി വന്നിട്ടുള്ളയാളാണ് അർപിതയെങ്കിലും ഇത്തവണ അർപ്പിതയല്ല, അർപിതയുടെ മൂന്നു വയസ്സുകാരനായ മകന്‍ അഹില്‍ ശര്‍മയാണ് സോഷ്യൽ മീഡിയയുടെ ഇര. തന്നെക്കുറിച്ചു പറയുന്നതിനൊന്നും ചെവി കൊടുക്കാറില്ലാത്ത അർപ്പിത പക്ഷേ മകന്റെ കാര്യത്തിൽ തിരിച്ചടിക്കുക തന്നെ ചെയ്തു.

അഹില്‍ തന്റെ മുത്തച്ഛൻ സലീം ഖാനും അമ്മാവൻ സൊഹൈല്‍ ഖാനുമൊപ്പം പിറന്നാൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അർപിത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ അഹിലിനെ കണ്ടാൽ പോളിയോ ബാധിച്ചതു പോലെ തോന്നുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ ്.

ഇതിന് കടുത്ത ഭാഷയിൽ തന്നെയായിരുന്നു അർപിതയുടെ മറുപടി.

a1

‘നിങ്ങൾ വെറുപ്പുളവാക്കുന്ന ഒരാളാണ്. ഇത്തരം ഹീനമായ അഭിപ്രായങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിടണം’.– അർപിത കുറിച്ചു. ഇതിനു താഴെ നിരവധി പേർ അർപിതയ്ക്കു പിന്തുണ പ്രഖ്യാപിച്ചും അഭിനന്ദനം രേഖപ്പെടുത്തിയും രംഗത്തെത്തി.

2014 ലാണ് അര്‍പിതയും നടൻ ആയുഷ് ശര്‍മയും വിവാഹിതരായത്.