Saturday 29 February 2020 01:02 PM IST : By സ്വന്തം ലേഖകൻ

‘ആർട്ടിക്കിൾ 21’ ന്റെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തു! മുഖ്യവേഷത്തിൽ ജോജുവും ലെനയും

lena-article21

ആർട്ടിക്കിൾ 21 ന്റെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തു. സംവിധായകരായ രഞ്ജിത്ത്, അമൽ നീരദ്, ലാൽ ജോസ്, നടന്മാരായ പൃഥ്വിരാജ്, നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്,നടി ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖർ റിലീസിങ്ങിന്റെ ഭാഗമായി. വാക്ക്‌ വിത്ത്‌ സിനിമ പ്രസൻസിന്റെ ബാനറിൽ ജോസഫ്‌ ധനൂപും പ്രസീനയും നിർമ്മിച്ച്‌ ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആർട്ടിക്കിൾ 21. ജോജു ജോർജ്, ലെന, അജു വർഗ്ഗീസ്‌, ബിനീഷ്‌ കോടിയേരി, മാസ്റ്റർ ലെസ്‌വിൻ, മാസ്റ്റർ നന്ദൻ രാജേഷ്‌ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌ അഷ്കർ ആണ്. സംഗീതവും പശ്ചാത്തല സംഗീതവും ഗോപിസുന്ദർ. എഡിറ്റിംഗ്‌ സന്ദീപ്‌ നന്ദകുമാറും സൗണ്ട്‌ ഡിസൈൻ രംഗനാഥ്‌ രവിയും കൈകാര്യം ചെയ്യുന്നു. സിനിമയുടെ കലാസംവിധാനം അരുൺ പി അർജുൻ. മേക്കപ്പ്‌ : റഷീദ്‌ അഹമ്മദ്, വസ്ത്രാലങ്കാരം: പ്രസാദ്‌ ആനക്കര, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പിആർഒ: എ.എസ്.‌ ദിനേഷ്‌, സ്റ്റിൽസ്‌: സുമിത്‌ രാജ്‌, ചീഫ്‌ അസ്സോസിയേറ്റ്‌:  ലിദേഷ്‌ ദേവസി, അസോസിയേറ്റ്: ഇംതിയാസ്‌ അബൂബക്കർ എന്നിവരാണ് മറ്റ്‌ പ്രധാന അണിയറപ്രവർത്തകർ. 

article21444
Tags:
  • Movies