Friday 02 July 2021 09:44 AM IST : By സ്വന്തം ലേഖകൻ

‘ക്ലാപ്പ് ബോർഡ് അടിക്കുന്നതിൽ നിന്നു രക്ഷപെടാന്‍ പൊലീസ് വേഷത്തിൽ അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്ന ജുവാവ്...’! അരുൺ ഗോപിയുടെ രസികൻ കുറിപ്പ്

arun-gopy

സഹസംവിധായകനായി പ്രവർത്തിച്ച കാലത്തെ അഭിനയ അനുഭവം പങ്കുവച്ച്, സംവിധായകൻ അരുൺ ഗോപി. അഭിനയിച്ച ചിത്രത്തിൽ നിന്നുള്ള ഒരു ചിത്രവും അരുണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അരുൺ ഗോപിയുടെ കുറിപ്പ് –

അന്നൊരു നാളിൽ...!! ക്ലാപ്പ് ബോർഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയിൽ നിന്നും രക്ഷപെടാനായി ജൂനിയർ ആര്‍ട്ടിസ്റ്റ് കുറവാണെന്ന വ്യാജേനെ പോലീസ് വേഷത്തിൽ രക്ഷപെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ ജുവാവ്...!! സാലു ജോർജ് സർ ആയിരുന്നു ക്യാമറാമാൻ!! എന്നെ ക്ലാപ്‌ബോർഡുമായി കണ്ടാൽ സാറിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആയിരുന്നു!! കുറ്റം പറയാൻ പറ്റില്ല, കാരണം ഞാൻ പൊതുവെ സർ വെയ്ക്കുന്ന ഫ്രെമിന്റെ അപ്പുറത്തെ ക്ലാപ് വെക്കൂ.

മധു സർ എന്ന ഗുരുമുഖത്തു നിന്നു ശകാരവർഷങ്ങൾ ഏറ്റു വാങ്ങി തോൽക്കാൻ തയ്യാറല്ലാത്ത ആ കാലത്തിന്റെ ഓർമ്മയ്ക്ക്‌...!! പ്രിയ ജിഷ്ണുവിനൊപ്പം!! ജിഷ്ണു ആയിരുന്നു ആദ്യ നടനായ സുഹൃത്ത്.