Monday 11 February 2019 09:24 AM IST : By സ്വന്തം ലേഖകൻ

ആശംസകളുമായി പ്രണവും ദിലീപും! താരനിറവിൽ അരുൺഗോപിയുടെ വിവാഹ വിരുന്ന്: വിഡിയോ കാണാം

arun

പ്രണയത്തിന്റെ നിറവിൽ മലയാളത്തിന്റെ പ്രിയ സംവിധായകൻ അരുൺ ഗോപി സൗമ്യയെ താലി ചാർത്തി. വൈറ്റിലയിലെ പള്ളിയിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തുടർന്നു നടന്ന സൗഹൃദ വിരുന്ന് താര സമ്പന്നമായിരുന്നു.

‘രാമലീല’, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്നീ രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സാന്നിധ്യം അടയാളപ്പെടുത്തിയ യുവ സംവിധായകനാണ് അരുൺ ഗോപി. ദീർഘകാലം സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് അരുൺ സ്വതന്ത്ര സംവിധായകനായത്.

വൈറ്റില സ്വദേശിനിയാണ് സൗമ്യ ജോൺ. കോളേജ് അധ്യാപികയായ സൗമ്യയും അരുണും ദീർഘകാലമായി പ്രണയത്തിലാണ്.

സിനിമാ മേഖലയിൽ നിന്നും നിരവധി പ്രമുഖർ വൈകുന്നേരം നടന്ന സൗഹൃദവിരുന്നിൽ പങ്കെടുത്തു. പ്രണവ് മോഹൻലാൽ, ദിലീപ്, ടൊവിനോ തോമസ്, ജയസൂര്യ, കലാഭവൻ ഷാജോൺ, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.