Saturday 24 November 2018 05:29 PM IST

ആൺകുട്ടികൾ ‘മീ ടൂ’ വെളിപ്പെടുത്തൽ നടത്തിയാൽ എത്ര പെൺകുട്ടികൾ കുടുങ്ങുമെന്നറിയാം! മലയാളത്തിന്റെ ‘പരസ്യ അംബാസഡർ’ പറയുന്നു

Roopa Thayabji

Sub Editor

a-1

350ലധികം പരസ്യചിത്രങ്ങൾ ചെയ്ത മറ്റൊരു നടിയും മലയാളത്തിലുണ്ടാകില്ല. അവയിലധികവും അന്തർദേശീയ, ദേശീയ ബ്രാൻഡുകളാണെന്നറിയുമ്പോഴാണ് ആശ അരവിന്ദ് ശരിക്കും മലയാളത്തിന്റെ ‘പരസ്യ അംബാസഡർ’ ആണെന്ന് സമ്മതിക്കേണ്ടി വരുന്നത്. ഈ തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് അതിന്റെ രഹസ്യവും ആശ പറഞ്ഞു. ‘‘പരസ്യത്തിൽ ഒരു പ്രോഡക്ടിന്റെ ഗുണങ്ങളെ കുറിച്ച് ആളുകൾക്ക് വിശ്വാസം തോന്നുന്നത് പ്രധാനമല്ലേ. എന്നെ കണ്ടാൽ കള്ളത്തരമൊന്നുമില്ലാത്ത ആളാണെന്നു തോന്നുന്നുണ്ടാകും. സത്യസന്ധമായ മുഖമായതു കൊണ്ടാകും പരസ്യങ്ങളിലേക്ക് നിരന്തരം ഓഫറുകൾ വരുന്നത്.’’

ചങ്ങനാശ്ശേരിയിൽ ജനിച്ചുവളർന്ന്, ഏറെ മോഹിച്ച് സിനിമാ കരിയർ തിരഞ്ഞെടുത്ത അത്ര ‘പരസ്യ’മല്ലാത്ത ജീവിതവഴികളെകുറിച്ച് ആശ അരവിന്ദ് ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

നമുക്കും ഒന്ന് പറഞ്ഞുകൂടേ 'അമേസിങ് മീ’ എന്ന്! അമൃതയുടെ സെൽഫ് മോട്ടിവേഷൻ ഏറ്റെടുത്ത് സൈബർ ലോകം

ഒന്നും പറയാനില്ല! ആദത്തിന്റെ അഭിനയത്തുടക്കത്തിന് അവാർഡിന്റെ തിളക്കം, ടിനി ടോമിന്റെ വഴിയേ മകനും

‘നാട്ടുകാരോട് പറയണം, സൗകര്യമുള്ളപ്പോൾ ഗർഭിണിയാകുമെന്ന്’; ഓർത്തു വയ്ക്കണം ഈ ഒമ്പത് കാര്യങ്ങൾ; കുറിപ്പ്

a-3

∙ ചങ്ങനാശ്ശേരിയിൽ നിന്ന് സിനിമയിലേക്ക് ‘ദാ....ന്നു’ വരികയായിരുന്നോ ?

ചങ്ങനാശേരിക്കാരിയാണെങ്കിലും പുതുപ്പള്ളിക്കടുത്ത് തോട്ടക്കാടാണ് ഞാൻ ജനിച്ചതും വളർന്നതും. പണ്ടേ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ, വീട്ടിൽ ഒട്ടും സമ്മതിക്കില്ല. വളരെ ഓർത്തഡോക്സ് ആയ ക്രിസ്ത്യൻ കുടുംബമായിരുന്നു എന്റേത്. അച്ഛൻ ജോസഫ് ജോസഫിനു ബിസിനസായിരുന്നു. അമ്മ റോസമ്മ ജോസഫ് തനി കോട്ടയം വീട്ടമ്മ. എന്റെ ചേച്ചി നിഷ കുടുംബസമേതം അമേരിക്കയിലാണ്. അനിയൻ അരുണും കുടുംബവും ഖത്തറിൽ.

അമലഗിരി ബികെ കോളജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. റാന്നി സെന്റ് തോമസ് കോളജിൽ ടൂറിസത്തിൽ ബികോമും ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ടൂറിസം അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ഡിഗ്രിയും നേടി. പിന്നാലെ ചെയ്ത അയാട്ട കോഴ്സിന്റെ ട്രൈയിനിങ് സമയത്തു തന്നെ ക്യാംപസ് സെലക്ഷൻ വഴി ബെംഗളൂരു വിമാനത്താവളത്തിൽ ജോലിയുമായി. കോളജിൽ പഠിക്കുന്ന സമയത്ത് പല സിനിമകളിലേക്കും അവസരം വന്നെങ്കിലും വീട്ടുകാരുടെ സമ്മതം കിട്ടാത്തതിനാൽ അതൊന്നും ചെയ്യാനായില്ല.

a-2

∙ വിവാഹശേഷമാണ് അഭിനയമോഹം സഫലമായത് ?

അമലഗിരിയിൽ പഠിക്കുന്ന സമയത്ത് കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. ഇന്റർ കോളജ് മത്സരത്തിനു പേകാനുള്ള ഞങ്ങളുടെ ടീമിനെ സ്പോൺസർ ചെയ്തത് അരവിന്ദിന്റെ ഫാമിലി ബിസിനസ് ഗ്രൂപ്പായിരുന്നു. അങ്ങനെ ഞങ്ങൾ പരസ്പരം കണ്ടു പരിചയമായി. പ്രണയത്തിലായി കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും സംഗതി വീട്ടിലറിഞ്ഞു. ഏതാണ്ട് കല്യാണത്തിനു രണ്ടു വർഷം മുമ്പ്. രണ്ടു മതമായതായിരുന്നു വലിയ പ്രശ്നം. പക്ഷേ, അരവിന്ദാണ് രണ്ടു വീട്ടുകാരെയും സംസാരിച്ച് സമ്മതിപ്പിച്ചത്. മാർക്കറ്റിങ് പഠിച്ചതിന്റെ ഗുണമാണെന്നു പറഞ്ഞ് ഞാൻ ഇടയ്ക്ക് കളിയാക്കും. കുമാരനല്ലൂർ സ്കൂളിൽ നിന്ന് പ്രിൻസിപ്പലായി റിട്ടയർ ചെയ്തതാണ് അരവിന്ദിന്റെ അമ്മ ലീലാമണി. അച്ഛൻ അനന്തകൃഷ്ണൻ നായർ സാരാഭായ് മെഡിക്കൽസിൽ നിന്ന് റിട്ടയർ ചെയ്തതാണ്. പ്രിന്റിങ് ബിസിനസൊക്കെ ഉണ്ടായിരുന്നു അവർക്ക്, ഒറ്റമോനാണ് അരവിന്ദ്.

കല്യാണം തീരുമാനിച്ചതോടെ ജോലി വിട്ടു. കല്യാണം കലിഞ്ഞ് വീട്ടിൽ വെറുതേയിരിക്കുന്ന സമയത്താണ് അമൃത ടിവിയിൽ ‘ബെസ്റ്റ് ആക്ടർ’ റിയാലിറ്റി ഷേയുടെ ഓഡിഷൻ വന്നത്. അരവിന്ദാണ് ധൈര്യമായി പോയി മത്സരിക്കാൻ പറഞ്ഞത്. എന്റെ അഭിനയമോഹം അരവിന്ദിന് നന്നായി അറിയാമായിരുന്നു. സുരഭി, സിദ്ധാർഥ് ശിവ, മുസ്തഫ, ശർമ തുടങ്ങിയവരൊക്കെ അതിൽ എന്നോടൊപ്പം മത്സരിച്ചവരാണ്. ആ സമയത്ത് ഞാൻ പ്രഗ്നന്റായിരുന്നു. ബെഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തോക്ക് യാത്ര ചെയ്തുവന്ന് മത്സരിക്കാനുള്ള ബുദ്ധിമുട്ടും മറ്റു ആരോഗ്യപ്രശ്നങ്ങളും ആയതോടെ ഫൈനലിനു മുമ്പ് ഞാൻ ഷോ വിട്ടു.

∙ ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് തുടക്കം ?

a-4

മുരളി മേനോൻ സാർ ആ റിയാലിറ്റി ഷോയുടെ ഗ്രൂമറായിരുന്നു. സംവിധായകൻ പി. ബാലചന്ദ്രൻ സാറും ഇടയ്ക്ക് വരും. ആ പരിചയം കൊണ്ടാണ് ‘അരികെ’യിൽ റോൾ കിട്ടിയത്. ചാൻസ് വന്നപ്പോൾ എനിക്കു നല്ല േപടിയായിരുന്നു. അന്നു മുരളി മേനോൻ സാറാണ് ധൈര്യം നൽകിയത്. സിനിമ എന്താണെന്നു പോലുമറിയാതെയാണ് ലൊക്കേഷനിലേക്ക് പോയത്. എല്ലാവരും വലിയ പാടാണെന്നു പറയുന്ന സിങ്ക് സൗണ്ട് എനിക്ക് ഉപകാരപ്പെട്ടെന്നു പറഞ്ഞാൽ മതിയല്ലോ. ഡബ് ചെയ്യുന്നതിന്റെ ടെൻഷനൊക്കെ അങ്ങനെ മാറിക്കിട്ടി. ഫ്രൈഡേ ആണ് പിന്നെ ചെയ്തത്.

സിനിമ സെലക്ട് ചെയ്യാനൊന്നും അന്ന് അറിയില്ല. കിട്ടുന്ന റോളുകൾ ചെയ്യും, അത്രമാത്രം. ‘കുമ്പസാരം’ മുതലാണ് സിനിമയോടു വല്ലാത്ത പാഷൻ തോന്നിത്തുടങ്ങിയത്. ആ സിനിമയ്ക്കു വേണ്ടിയുള്ള ജയസൂര്യയുടെ ഡെഡിക്കേഷൻ കണ്ട് ഞാൻ വണ്ടറടിച്ചുപോയി. ഇപ്പോൾ നല്ല റോളുകൾ വെയ്റ്റ് ചെയ്തിരുന്നു എടുക്കാൻ തുടങ്ങി. ‘ബഷീറിന്റെ പ്രേമലേഖന’വും ‘മോഹൻലാലും’ ‘പുള്ളിക്കാരൻ സ്റ്റാറാ’യും ‘കല്യാണ’വുമൊക്കെ അങ്ങനെ കിട്ടിയതാണ്.

‘അരികെ’യ്ക്കു മുമ്പേ ലിയോ തഥേവൂസിന്റെ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു, ‘നുറുങ്ങുവെട്ടങ്ങൾ.’ ആ സമയത്ത് മോൾ ജനിച്ചിട്ട് എട്ടുമാസമേ ആയിട്ടുള്ളൂ. ഷോർട്ട് ഫിലിം ചെയ്ത സമയത്തു തന്നെ ബെംഗളൂരുവിലെ ഒരു പരസ്യ ഏജൻസി മലയാളി മുഖമുള്ള വീട്ടമ്മയുടെ മുഖം തേടി വന്നിരുന്നു. അവർ എന്റെ ഫോട്ടോയും ഡീറ്റെയ്ൽസും വാങ്ങിപ്പോയി. അങ്ങനെയാണ് ആദ്യമായി 2009ൽ ഓണത്തിന് ടൈറ്റൻ വാച്ചിന്റെ പരസ്യം ചെയ്തത്. ആ പരസ്യം പുറത്തു വരുന്നതിനു മുമ്പേ തന്നെ നാലു പരസ്യങ്ങൾ കൂടി കിട്ടി. അതോടെ ഞാൻ പരസ്യങ്ങളുടെ ആളായി. ഏഷ്യൻ ഗെയിംസിനു വേണ്ടിയും പെപ്സിക്കു വേണ്ടിയും ഇന്റർനാഷണൽ ആഡുകൾ ചെയ്തു. മാഗി, ഏഷ്യൻ പെയ്ന്റ്സ്, ഐഡിയ, എയർടെൽ, ഉജാല, അന്ന അലൂമിനിയം എന്നു തുടങ്ങി നിരവധി നാഷണൽ പരസ്യങ്ങളുണ്ട്. ആംകോസ് പെയിന്റിന്റെ പരസ്യമാണ് അവസാനം ചെയ്തത്. പുതിയ പല പരസ്യങ്ങളിലേക്കും ഓഡിഷൻ നടക്കുന്നുണ്ട്.

∙ ഇടയ്ക്ക് ലൈവ് വിഡിയോ ചെയ്തും വൈറലായി ?

a5

ഒരു ആവശ്യവുമില്ലാതെ രാവിലെ ലൈവിൽ വന്നു തള്ളുന്നവരെ ട്രോളാൻ ഉദ്ദേശിച്ചാണ് ഞാൻ ആ വിഡിയോ ചെയ്തത്. തുടക്കത്തിൽ അങ്ങനെ വ്യക്തമായി പറയുകയും ചെയ്തിരുന്നു. എന്നാൽ ഞാൻ ലൈവിൽ വന്നു തള്ളിയതെന്നാണ് പലരും വിചാരിച്ചത്. ആരെയും പ്രത്യേകിച്ച് കളിയാക്കാൻ വേണ്ടി ചെയ്തതൊന്നുമല്ല, എന്റെ പക്കാ അനുകരണം മാത്രമായിരുന്നു. പക്ഷേ, കമന്റും ഷെയറുമൊക്കെയായി ഇനിയൊരു അഞ്ചു വർഷത്തേക്ക് ലൈവ് വരാതിരിക്കാനുള്ളതൊക്കെ കിട്ടിയിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ഞാൻ തളരില്ല. എന്റെ ലൈവിന്റെ ഡബ്സ്മാഷ് വിഡിയോകൾ കാണുന്നത് എന്റെയും മോളുടെയും ഹോബിയാണ്.

കുഞ്ഞനുജത്തിയുടെ നൂലുകെട്ടിന് കസവുസാരിയിൽ തിളങ്ങി മീനാക്ഷി! ചിത്രങ്ങൾ കാണാം

∙ സിനിമയിലെ ‘മീ ടൂ’ വെളിപ്പെടുത്തലൊക്കെ അറിയുന്നുണ്ടോ ?

‘മീ ടൂ’ സിനിമയിൽ മാത്രമല്ല, എല്ലാ രംഗത്തുമുണ്ട്. പിന്നെ ഈ ‘മീ ടൂ’ പെൺകുട്ടികൾക്കു മാത്രമല്ല, ആൺകുട്ടികൾക്കുമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ആൺകുട്ടികളൊക്കെ ‘മീ ടൂ’ വെളിപ്പെടുത്തൽ നടത്താൻ തുടങ്ങിയാൽ എത്ര പെൺകുട്ടികൾ കുടുങ്ങേണ്ടി വരും. സിനിമയിൽ വന്ന ശേഷമോ അതിനു മുമ്പോ മാന്യമല്ലാത്ത ഒരു ഇടപെടലും എനിക്കു നേരെ ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും പെരുമാറ്റം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന ആളാണ് ഞാൻ. ‘നിങ്ങളുദ്ദേശിക്കുന്ന ടൈപ്പ് ആളല്ല ഞാൻ’ എന്നു മുഖത്തുനോക്കി പറയും. മനസ്സിൽ വച്ചിരുന്ന് വീട്ടിലേക്ക് പോയാൽ എനിക്കൊരു സമാധാനവുമുണ്ടാകില്ല.

∙ സിനിമയും പരസ്യവുമല്ലാതെ എന്തൊക്കെയാണ് ഇഷ്ടം ?

‘കട്ടപ്പനയിലെ ഋത്വിക് റോഷ’ന്റെ തമിഴും ‘സകലകലാശാല’യുമാണ് ഇനി റിലീസാകാനുള്ള സിനിമകൾ. നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യും അനീഷ് അൻവറിന്റെ ‘ഗ്രാന്റ് ഫാദറും’ ഉടനേ ഷൂട്ടിങ് തുടങ്ങും. ഡോ. ഗംഗാധരന്റെ ജീവിതകഥ ആസ്പദമാക്കി സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ‘സ്പർശം’ എന്ന സിനിമയിലും ടി.കെ. രാജീവ്കുമാറിന്റെ ‘കോളാമ്പി’യിലുമൊക്കെ ഞാനുണ്ട്.

ഇടയ്ക്ക് ആങ്കറിങ് ചെയ്യുന്നുണ്ടായിരുന്നു, കുക്കറി ഷോയും മറ്റും. പല റിയാലിറ്റി ഷോകവുടെയും ജഡ്ജായും ഇടയ്ക്ക് എന്നെ കാമാം. മുമ്പ് ഒരു ഓൺലൈൻ ബുട്ടീക് നടത്തിയിരുന്നു. പക്ഷേ, ഇപ്പോൾ അത് നിർത്തി. എത്നിക് സ്റ്റൈലാണ് എനിക്കിഷ്ടം. ആ മട്ടിൽ പുതിയ ഓൺലൈൻ ഷോപ് തുടങ്ങാനുള്ള ആലോചനയിലാണ്. ബുട്ടീക് മാത്രമല്ല, ആക്സസറീസും ക്യൂരിയോസുമൊക്കെ അതിലുണ്ടാകും.

കൊച്ചി വെണ്ണലയിലെ വീട്ടിൽ മോൾ അക്ഷയയ്്ക്കു വേണ്ടി അത്യാവശ്യം നന്നായി പാചകം പരീക്ഷിക്കുന്നുണ്ട് ഞാൻ. ഗ്ലോബൽ പബ്ലിക് സ്കൂളിൽ അഞ്ചാംക്ലാസിലാണ് അവൾ. സുഹൈൽ ഭവാൻ ഗ്രൂപ്പിന്റ പ്രോപ്പർടി ഡിവിഷൻ ഹെഡ് ആണ് അരവിന്ദിപ്പോൾ.

‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’; ഭരതിന്റെ കുടുംബചിത്രങ്ങൾ കാണാം

ആസിഫ് അലിയെ വലച്ച് കുഞ്ഞ് ആദവും ഹയ മസ്റീനും


‘സംശയ രോഗവും സ്ട്രെസും പടിക്കു പുറത്തു വച്ചോളൂ’; സെക്സിൽ വില്ലനായെത്തുന്നത് ഈ പത്ത് സംഗതികൾ

’ഹെലികോപ്ടറിനെതിരെ തുടരെ അമ്പെയ്തു; നൂറടി ഉയരത്തിൽ വരെ അമ്പുകൾ എത്തി’; ദ്വീപിലെ അനുഭവം പങ്കുവച്ച് പ്രവീണ്‍ ഗൗർ