Saturday 21 November 2020 11:18 AM IST : By സ്വന്തം ലേഖകൻ

ആശ ശരത്തിന്റെ മകളും സിനിമയിലേക്ക്! ഉത്തരയുടെ അരങ്ങേറ്റം അമ്മയ്‌ക്കൊപ്പം

asha

മലയാളത്തിന്റെ പ്രിയനടി ആശ ശരത്തിന്റെ മകൾ ഉത്തര അഭിനയ രംഗത്തേക്ക്. മനോജ് കാനയുടെ‘ഖെദ്ദ’യിൽ അമ്മയ്‌ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ ‘കെഞ്ചിര’യുടെ സംവിധായകനാണ് മനോജ് കാന. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ഖെദ്ദ’യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ തുടങ്ങി.

അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ ‘കെഞ്ചിര’യുടെ ടീമാണു ‘ഖെദ്ദ’യ്ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.